ഫ​ർ​വാ​നി​യ​യി​ൽ വ്യാ​പ​ക റെ​യ്ഡ്:  നിരവധി പേ​ർ പി​ടി​യി​ൽ

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടെത്തുന്നതി​െൻറ ഭാഗമായി ഫർവാനിയ ഗവർണറേറ്റിൽ സുരക്ഷാ പരിശോധന അരങ്ങേറി. ജലീബ് അൽ ശുയൂഖ്, അർദിയ വ്യവസായ മേഖല, ഖൈത്താൻ, ഫർവാനിയ, ഫിർദൗസ് എന്നിവിടങ്ങളിണ് വ്യാപക പരിശോധന നടന്നത്. 
വിവിധ ഭാഗങ്ങളിൽനിന്നായി 89 നിയമലംഘകരെ കസ്റ്റഡിയിലെടുത്തു. ഒളിച്ചോട്ടത്തിന് കേസുള്ള 30 പേർ, ഇഖാമ നിയമലംഘനം നടത്തിയ 54 പേർ, മതിയായ രേഖകൾ കൈവശമില്ലാത്ത അഞ്ചുപേർ എന്നിങ്ങനെയാണ് പിടിയിലായത്. സർവ സന്നാഹങ്ങളുമായെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ വഴിയിൽ കണ്ടവരെയും കടകളിൽ കയറിയും പരിശോധന നടത്തുകയായിരുന്നു. പിടിയിലായവരെ 
പ്രത്യേക ബസുകളിൽ കയറ്റിയാണ് കൊണ്ടുപോയത്. സമാനമായ റെയ്ഡുകൾ വരും ദിവസങ്ങളിൽ എല്ലാ ഗവർണറേറ്റുകളിലും നടക്കുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.

Tags:    
News Summary - raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.