ജഹ്റ: ഹവല്ലിയിൽ മുനിസിപ്പാലിറ്റി അധികൃതർ റെയ്ഡ് നടത്തി. കടകളിൽനിന്നും ഹോട്ടലുകളിൽനിന്നുമായി 600 കിലോ കേടുവന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഗോഡൗണുകളിലും പരിശോധന നടത്തി.
പഴങ്ങളും പച്ചക്കറികളുമാണ് പിടിച്ചെടുത്തവയിൽ അധികവും. ലൈസൻസില്ലാതെ പ്രവർത്തിച്ച കടകൾ പൂട്ടി സീൽവെച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. ലൈസൻസില്ലാെത ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയ കടകൾ പൂട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.