കുവൈത്ത് സിറ്റി: ഇന്ത്യയിൽ ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അനുശോചന സന്ദേശം അയച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ജനങ്ങൾക്ക് സുരക്ഷയും ക്ഷേമവും കൈവരട്ടെയെന്നും അമീർ സന്ദേശത്തിൽ സൂചിപ്പിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്ദേശം അയച്ചു.
ഇന്ത്യയോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്നും വ്യക്തമാക്കി.
ഹിമാചൽപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഇതിനകം 55 പേർ മരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ആറുപേരും മരിച്ചു. രണ്ടിടത്തും നിരവധി പേരെ കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.