കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കാൻ ശാസ്ത്രീയമായ പരിശ്രമങ്ങൾ നടത്തുന്നതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 34 ഡയഗ്നോസ്റ്റിക്, അനലറ്റിക് പരിശോധന നടത്തി. ഒന്നര വർഷത്തോളം സ്കൂൾ അടഞ്ഞുകിടന്നത് വിദ്യാർഥികളുടെ പല കഴിവുകളും നഷ്ടപ്പെടുത്തിയതായി കണ്ടെത്തി.
ഒാരോ കുട്ടിയെയും പരിഗണിച്ച് പ്രത്യേക ശ്രദ്ധ കൊടുത്തുള്ള തുടർപ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് നികത്താൻ കഴിയുകയുള്ളൂ. വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് പദ്ധതി തയാറാക്കും. ക്ലാസ് സമയം, ഹാജർ സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ ഇൗ മാസം അവസാനം ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒാരോ വിദ്യാർഥിയും ക്ലാസിലെത്തുന്ന രീതിയാണ് തുടരുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇൗ വർഷത്തെ കരിക്കുലം വെട്ടിക്കുറക്കുന്നതും പരിഗണിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പൂർണതോതിൽ പ്രവർത്തിക്കുന്നതിലെ പ്രയാസങ്ങൾ കണക്കിലെടുത്താണ് ആദ്യ സെമസ്റ്ററിലെ കരിക്കുലം വെട്ടിക്കുറക്കാൻ ആലോചിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിവരുന്നതും പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെടുന്നതുമാണ് ഇത്തരം നടപടിക്ക് നിർബന്ധിതരാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം വിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.