കുവൈത്ത് സിറ്റി: റമദാൻ വ്രതശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾ വെള്ളിയാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കും. വെള്ളിയാഴ്ച മാനത്ത് അമ്പിളിക്കല തെളിഞ്ഞതോടെ തക്ബീര്‍ മന്ത്രങ്ങളോടെ വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേറ്റു.
ഏഴുമണിക്ക്, വെള്ളിയാഴ്ച ശവ്വാൽ മാസത്തിലെ ആദ്യ ദിനവും ഈദുൽ ഫിത്ർ ദിനവുമാണെന്ന് കുവൈത്ത് ശരീഅ വിഷൻ അതോറിറ്റി അറിയിച്ചു. ഇതോടെ പെരുന്നാൾ സന്തോഷങ്ങൾ പങ്കുവെച്ച് ജനങ്ങൾ പരസ്പരം ആശംസകൾ നേർന്നു. നേരത്തെ സൗദിയിൽ മാസപ്പിറകണ്ടതോടെ കുവൈത്തിലും വെള്ളിയാഴ്ചയാകും പെരുന്നാളെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലുമായി വിശ്വാസികൾ ഒത്തുകൂടി പെരുന്നാൾ നമസ്കാരം നിർവഹിക്കും. രാവിലെ 5.31 നാണ് പെരുന്നാള്‍ നമസ്കാരം. 49 കേന്ദ്രങ്ങൾ ഈദ് ഗാഹിനായി ഔദ്യോഗികമായി സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ യൂത്ത് സെന്ററുകൾ, സ്പോർട്സ് ഗ്രൗണ്ടുകള്‍ എന്നിവയാണ് ഈദ് ഗാഹിനായി നിശ്ചയിച്ച സ്ഥലങ്ങള്‍. ഇവിടങ്ങളിൽ നമസ്കാരങ്ങൾക്ക് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ സംഘടനകൾക്കുകീഴിൽ പള്ളികളിലും ഈദുഗാഹുകളിലും പെരുന്നാൾ നമസ്കാരം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.