വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​വു​മാ​യി ബു​ധ​നാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​വു​മാ​യി രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. തി​ങ്ക​ളാ​ഴ്ച മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​തി​രു​ന്ന​തോ​ടെ റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ബു​ധ​നാ​ഴ്ച പെ​രു​ന്നാ​ൾ ക​ട​ന്നു​വ​രു​ന്ന​ത്. പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി വി​ശ്വാ​സി​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലു​മാ​യി വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടി പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും.

രാ​വി​ലെ 5:43നാ​ണ് പെ​രു​ന്നാ​ള്‍ ന​മ​സ്കാ​രം. മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ ഈ​ദ് ഗാ​ഹു​ക​ൾ​ക്കും പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ൾ​ക്കും ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കു പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഈ​ദ് ഗാ​ഹു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​മ​സ്കാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ മു​സ​ല്ല​ക​ളു​മാ​യി വു​ളു എ​ടു​ത്തു​വ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ ഉ​ണ​ർ​ത്തി.

ഔ​ക്കാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ ഈ​ദ്‌ ഗാ​ഹി​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ യൂ​ത്ത് സെ​ന്റ​റു​ക​ൾ, സ്‌​പോ​ർ​ട്‌​സ് ഗ്രൗ​ണ്ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ​ദ്‌ ഗാ​ഹി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ന​മ​സ്കാ​ര​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 

അ​മീ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ​വ​രി​ലും ആ​രോ​ഗ്യ​വും സ്നേ​ഹം, സം​തൃ​പ്തി​യും നി​റ​യ​ട്ടെ എ​ന്നും അ​മീ​ർ പ്രാ​ർ​ഥി​ച്ചു.

ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ച്ചു. ആ​ശം​സ​ക​ൾ​ക്ക് അ​മീ​ർ അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും തി​ങ്ക​ളാ​ഴ്ച അ​മീ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Ramadan 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.