കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിലെ ചന്ദ്രക്കലക്ക് കുവൈത്തിൽ ദൃശ്യത കുറയും. ഇത്തവണ ചന്ദ്രക്കല കൃത്യതയോടെ ദൃശ്യമാകില്ലെന്ന് അൽ ഉജൈരി സയന്റിഫിക് സെൻ്റർ അറിയിച്ചു.
ചന്ദ്രക്കല ആകാശത്ത് തെളിയുന്ന ഘട്ടം, ഉയരം, മറ്റ് ഘടകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി. ഈ വർഷം നോമ്പ് സമയം ശരാശരി 13 മണിക്കൂറും 10 മിനിറ്റും ആകും. സുബ്ഹ്, മഗ്രിബ് സമയങ്ങളിൽ ദിവസവും ഒരോ മിനിറ്റിൽ വ്യത്യാസമുണ്ടാകും.
ഈ വർഷം റമദാൻ വസന്തകാല അന്തരീക്ഷത്തിലായിരിക്കുമെന്നും വ്യക്തമാക്കി. കണക്കുകൂട്ടലുകൾ അനുസരിച്ച് അടുത്ത വർഷം റമദാൻ ശൈത്യകാലത്തിനോട് അടുത്തായിരിക്കും. തുടർന്നുള്ള ഏതാനും വർഷങ്ങളിലും ഇത് തുടരുമെന്ന് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ശൈഖ അൽ ഈസ അറിയിച്ചു. വിമാനത്താവളങ്ങളിലെ ബ്രാഞ്ചുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാവിലെ 11മുതൽ മുതൽ 3.30 വരെയും വെള്ളിയാഴ്ചകളില്‍ രാത്രി എട്ടു മുതൽ 11:30 വരെയും പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.