കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക ഇന്ത്യാ ഹൗസിൽ ‘റമദാൻ ഗബ്ഖ’ സംഘടിപ്പിച്ചു. കുവൈത്തിലെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും ഹൈകമീഷണർമാരും ഇന്ത്യൻ സമൂഹത്തിലെ വിശിഷ്ട അംഗങ്ങളും ഉൾപ്പെടെയുള്ള വിവിധ രംഗത്തുള്ളവർ പങ്കെടുത്തു. സംഗമത്തിലെത്തിയവർക്കും അഭ്യുദയകാംക്ഷികൾക്കും അംബാസഡർ റമദാൻ ആശംസകൾ അറിയിച്ചു.
ഇന്ത്യൻ സംസ്കാരം, സംഗീതം, പാചകം എന്നിവ ഗബ്ഖയിൽ ഒരുക്കിയിരുന്നു. സംഗീതജ്ഞർ സിത്താറിലും പുല്ലാങ്കുഴലിലും ഇന്ത്യൻ സംഗീതം കേൾവിക്കാരിലെത്തിച്ചു. റമദാൻ മാസത്തിൽ ഇന്ത്യയിൽ പ്രചാരമുള്ള ഇന്ത്യൻ വിഭവങ്ങളായ ബിരിയാണി,സേവായി,ജിലേബി മുതലായവയുടെ പ്രത്യേക വിഭാഗം അതിഥികളെ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.