കുവൈത്ത് സിറ്റി: സാമൂഹിക ജീവിതത്തന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവർക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനുള്ള പ്രക്ഷോഭം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പ്രവാസി വെൽഫെയർ കുവൈത്ത് പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികനീതിക്കെതിരായ സവർണ സംവരണം അംഗീകരിക്കാനാകില്ല. പരിസ്ഥിതി, കോർപറേറ്റ് സൗഹൃദ സാമ്പത്തികവ്യവസ്ഥ, അവഗണിക്കപ്പെടുന്ന സ്ത്രീ സമൂഹം, അവകാശ സമരങ്ങളെ തീവ്രവാദ മുദ്രചാർത്തൽ തുടങ്ങി കേന്ദ്ര- കേരള സർക്കാറുകളുടെ വഞ്ചനാത്മകമായ നിലപാടുകൾക്കെതിരെയും വെൽഫെയർ പാർട്ടി ശബ്ദിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘ്പരിവാർ സ്വാധീനം വർധിപ്പിക്കുന്നത്, കേരളത്തിലെ ഇടതുപക്ഷം അതിന്റെ മുഖ്യ ഗുണഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ ഷാജി സമ്മേളന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊൻമുണ്ടം സ്വാഗതവും സെക്രട്ടറി അഷ്കർ മാളിയേക്കൽ നന്ദിയും പറഞ്ഞു. നബ, ഇഫ്ഫ, ഹന എന്നിവരുടെ സ്വാഗതഗാനത്തോടെ തുടങ്ങിയ സമ്മേളനത്തിൽ ഫായിസ് അബ്ദുല്ല അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.