സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ​ക്ക് ഫ്ര​ൻ​ഡ്സ് ഓ​ഫ് കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ സ്വീ​ക​ര​ണം

സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: ഇ​രി​ക്കൂ​ർ എം.​എ​ൽ.​എ സ​ജീ​വ് ജോ​സ​ഫി​ന് ഫ്ര​ൻ​ഡ്സ് ഓ​ഫ് കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. ഫോ​ക് മം​ഗ​ഫ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് സേ​വ്യ​ർ ആ​ന്റ​ണി, ജോ​യ​ന്റ് ട്ര​ഷ​റ​ർ ജോ​സ​ഫ് മാ​ത്യു, ആ​ർ​ട്സ് സെ​ക്ര​ട്ട​റി സു​നേ​ഷ് ഐ.​വി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം സു​മേ​ഷ് കു​ഞ്ഞി​രാ​മ​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പ​റ​യ​ത്ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബി.​പി. സു​രേ​ന്ദ്ര​ൻ, സോ​ണ​ൽ, യൂ​നി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫോ​ക്കി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം.​എ​ൽ.​എ​യു​മാ​യി പ​ങ്കു​വെ​ച്ചു. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ നാ​ട് വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ക്കു​ക​യാ​ണെ​ന്നും ടൂ​റി​സം മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്ത് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ മു​ന്നി​ലു​ണ്ടെ​ന്നും എം.​എ​ൽ.​എ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​റി​ന്റെ ഘ​ട​ക​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഫോ​ക്കി​ന്റെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സം​രം​ഭ​സാ​ധ്യ​ത സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കാ​മെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു. പ്ര​വാ​സ മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ക്കാ​ൻ സ​ജീ​വ് ജോ​സ​ഫ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് സം​ഘ​ട​ന ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - reception given to Sajeev Joseph M.L.A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.