വിസ നിയമം പുനഃസ്ഥാപിച്ചു; കുവൈത്തിനു പുറത്തുള്ളവർക്ക് ആറുമാസ നിബന്ധന കർശനമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിനു പുറത്ത് ആറു മാസത്തിൽ കൂടുതൽ താമസിക്കുന്നവരുടെ ഇഖാമ സ്വയമേവ റദ്ദാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ആഭ്യന്തര മന്ത്രാലയം കർശനമാക്കി. നേരത്തേ ഗാർഹിക ജോലിക്കാർക്കും പതിനെട്ടാം നമ്പർ വിസക്കാർക്കും ഇൗ നിബന്ധന പുനഃസ്ഥാപിച്ചിരുന്നു. ഇത് മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

കഴിഞ്ഞ ഡിസംബറിൽ നിയമം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. ഗാർഹിക ജോലിക്കാർക്കു മാത്രമായിരുന്നു അന്ന് ബാധകമാക്കിയത്. പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും പുതിയ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.2022 ആഗസ്റ്റ്‌ ഒന്നു മുതലാണ് പുതിയ കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

ഇതുപ്രകാരം രാജ്യത്തിനു പുറത്തുള്ള പ്രവാസികൾ 2023 ഫെബ്രുവരി ഒന്നിനുമുമ്പ് രാജ്യത്ത് പ്രവേശിക്കണം.അല്ലാത്തപക്ഷം വിസ റദ്ദാകും. കുവൈത്ത് നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിനു പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറു മാസമാണ്. കോവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആറു മാസത്തെ സമയപരിധി മരവിപ്പിച്ച് ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് പുനരാരംഭിച്ചത്. 

18ാം നമ്പർ വിസയിലുള്ളവർ ഈ മാസം 31നുള്ളിൽ തിരിച്ചെത്തണം

കുവൈത്ത് സിറ്റി: രാജ്യത്തിനു പുറത്ത് കഴിയുന്ന പതിനെട്ടാം നമ്പർ ഇഖാമയിലുള്ളർക്ക് കുവൈത്തിൽ തിരിച്ചെത്താൻ നൽകിയ സമയപരിധി ഈ മാസം 31ന് അവസാനിക്കും.ഇത്തരക്കാർക്ക് 2022 മേയ് ഒന്നു മുതൽ ആറുമാസ സമയം കണക്കാക്കി കോവിഡിനുശേഷം ആഭ്യന്തരമന്ത്രാലയം നേരത്തേ ഉത്തരവിറക്കിയിരുന്നു.മേയ് ഒന്നിനുശേഷം കുവൈത്തിൽനിന്ന് പുറത്തുപോയവർ ആറുമാസം പൂർത്തിയാകുന്നതിനു മുമ്പ് അഥവാ ഒക്ടോബർ 31നുള്ളിൽ തിരിച്ചെത്തണമെന്നായിരുന്നു നിർദേശം.

ഇൗ സമയത്തിനകം എൻട്രി ആയില്ലെങ്കിൽ താമസകാര്യ വിഭാഗത്തിന്റെ സിസ്റ്റത്തിൽനിന്ന് റെസിഡൻസി പെർമിറ്റ് സ്വമേധയാ കാൻസൽ ആകും.മേയ് ഒന്നിനുമുമ്പ് കുവൈത്തിൽനിന്ന് പോയവർക്കും ഇതേ കാലയളവുതന്നെയാണ് ബാധകമാകുക. ഇഖാമ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31നുള്ളിൽ ഇവർക്കും തിരികെ വരാം. 

Tags:    
News Summary - Reinstated visa law; The six-month requirement has been tightened for those outside Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.