കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിയിൽ രാവിലെ ഒമ്പതിന് റിപ്പബ്ലിക്ദിന പരിപാടികൾ ആരംഭിച്ചു. അംബാസഡര്‍ ഡോ. ആദർശ് സ്വൈക രാഷ്ര്ടപിതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ദേശീയ പതാക ഉയര്‍ത്തി.
രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന അംബാസഡര്‍, കുവൈത്ത് ജനതക്കും ഭരണാധികാരികള്‍ക്കും നന്ദി പറഞ്ഞു.
പ്രവൃത്തിദിവസമായിരുന്നിട്ടും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിന് പേർ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. ബൊഹ്റ കമ്യൂണിറ്റി അവതരിപ്പിച്ച ബാന്‍ഡ് മേളം, വിവിധ പ്രവാസി കൂട്ടായ്മകളും സ്കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍ എന്നിവ ചടങ്ങിന് മിഴിവേകി.
കുവൈത്ത് സിറ്റി: ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ ഇന്ത്യൻ രാഷ്ട്രപതിക്ക് ആശംസ അറിയിച്ചു. സന്ദേശത്തില്‍ ഇന്ത്യക്ക് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും ആശംസിച്ച അമീര്‍, രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആയുരാരോഗ്യവും നേര്‍ന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും ഇന്ത്യന്‍ പ്രസിഡന്റിന് ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.