കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ഞായറാഴ്ച ആരംഭിക്കാനിരിക്കെ, കാമ്പസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്. കാമ്പസിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ മാനിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപവത്കരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ഈ അധ്യയന വര്‍ഷം മുതല്‍തന്നെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ, ലക്ചറർ ക്ലാസുകളിലും സീറ്റുകൾ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി വേർതിരിക്കും. നിലവില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ക്കാണ് ഭൂരിപക്ഷം. നേരത്തെ ലിംഗ വേർതിരിവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഹൈഫ് അടക്കമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു.
സർവകലാശാല കാമ്പസില്‍ ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സർവകലാശാല അധികൃതരും വ്യക്തമാക്കി. സഹവിദ്യാഭ്യാസത്തെ അനുകൂലിച്ചും എതിർത്തും വിദ്യാഭ്യാസ വിദഗ്ധര്‍ രംഗത്തു വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.