മ​ന്ത്രി അ​മാ​നി ബൗ​ക്ക​മാ​സ് വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച

റോഡ് പദ്ധതികൾ; പൊതുമരാമത്ത് മന്ത്രി വിദേശ പ്രതിനിധികളുമായി ചർച്ച നടത്തി

കു​വൈ​ത്ത് സി​റ്റി: റോ​ഡു​ക​ളും തെ​രു​വു​ക​ളും പ​രി​പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച്

പൊ​തു​മ​രാ​മ​ത്ത് , വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി അ​മാ​നി ബൗ​ക്ക​മാ​സ് ച​ർ​ച്ച ന​ട​ത്തി. ദ​ക്ഷി​ണ കൊ​റി​യ, ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ചൈ​ന, തു​ർ​ക്കി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ, യു.​എ​സി​ന്റെ​യും ജ​ർ​മ​നി​യു​ടെ​യും ചാ​ർ​ജ് ഡി ​അ​ഫ​യ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് ച​ർ​ച്ച ന​ട​ന്ന​തെ​ന്ന് യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി ബൗ​ക്ക​മ്മാ​സ് അ​റി​യി​ച്ചു. റോ​ഡു​ക​ളും തെ​രു​വു​ക​ളും പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി വി​വി​ധ ക​മ്പ​നി​ക​ളെ ടെ​ൻ​ഡ​ർ ചെ​യ്യു​ന്ന​തി​നാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​വ​ർ സൂ​ചി​പ്പി​ച്ചു. റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ത​ന്റെ ആ​ഗ്ര​ഹം മ​ന്ത്രി യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ്യ​ത നേ​ടു​ന്ന ക​മ്പ​നി​ക​ൾ​ക്ക് മ​തി​യാ​യ വൈ​ദ​ഗ്ധ്യ​വും ഗു​ണ​നി​ല​വാ​ര​മു​ള്ള പ്ര​വൃ​ത്തി​ക​ളു​ടെ റെ​ക്കോ​ഡും കു​വൈ​ത്ത് എ​ൻ​ജി​നീ​യ​ർ​മാ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള ക​ഴി​വും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - road projects; Minister of Public Works held discussions with foreign representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.