കു​വൈ​ത്ത് അ​ത്​​ല​റ്റി​ക്​ ​ഫെ​ഡ​റേ​ഷ​ൻ വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ റോ​ഡ്​ റ​ണ്ണി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വി​ജ​യി​ക​ൾ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്നു

വനിതകൾക്കായി റോഡ്​ റണ്ണിങ്​ ചാമ്പ്യൻഷിപ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് അ​ത്​​ല​റ്റി​ക്​ ​ഫെ​ഡ​റേ​ഷ​ൻ വ​നി​ത​ക​ൾ​ക്കാ​യി റോ​ഡ്​ റ​ണ്ണി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഫ​ത​ത്​ ക്ല​ബി​െൻറ അ​മ​ൽ റൂ​മി ഒ​ന്നാം​സ്ഥാ​ന​വും ലു​ൽ​വ അ​ൽ അ​സ്​​ക​ർ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ​പ്പോ​ൾ കു​വൈ​ത്ത്​ ക്ല​ബി​െൻറ നൂ​റ ആ​ദി​ൽ മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. മൂ​ന്നു​ കി​ലോ​മീ​റ്റ​ർ ദൂ​രം പ​ത്തു മി​നി​റ്റും 48 സെ​ക്ക​ൻ​ഡും സ​മ​യ​മെ​ടു​ത്താ​ണ്​ അ​മ​ൽ റൂ​മി റോ​ഡി​ലൂ​ടെ ഒാ​ടി​ത്തീ​ർ​ത്ത​ത്. എ​ല്ലാ മേ​ഖ​ല​യി​ലും സ്​​ത്രീ​ക​ൾ​ക്ക്​ ക​ഴി​വ്​ തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ബോ​ധ്യ​മാ​ക്കാ​നാ​ണ്​ ഇ​ത്ത​രം പു​രാ​ത​ന മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​തെ​ന്നും സ്​​ത്രീ​ക​ളു​ടെ വ​ർ​ധി​ച്ച പ​ങ്കാ​ളി​ത്തം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നും കു​വൈ​ത്ത്​ അ​ത്​​ല​റ്റി​ക്​ ഫെ​ഡ​റേ​ഷ​ൻ അം​ഗം ഫാ​ത്തി​മ അ​ൽ ഇൗ​സ സ​മാ​പ​ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Road Running Championship for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.