കുവൈത്ത് സിറ്റി: രാജ്യത്ത് നടന്നുകൊണ്ടിരുന്ന റോഡ് വികസന പദ്ധതികളിൽ പ്രധാനമായ ഗസാലി റോഡിെൻറ അവസാന ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗസാലി റോഡിൽനിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള രണ്ടു ഭാഗങ്ങളുമാണ് തുറന്നുകൊടുത്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വാഹനമോടിക്കുന്നവർ വേഗപരിധിയുൾപ്പെടെ നിയമം പാലിക്കുകയും കൂടുതൽ ജാഗ്രത കൈക്കൊള്ളുകയും വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.