കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ഫുട്ബാൾ ടീം പരിശീലകനായി മുൻ ക്രൊയേഷ്യൻ ടെക്നിക്കൽ ഡയറക്ടർ റോമിയോ ജൊസാക് തെരഞ്ഞെടുക്കപ്പെട്ടു.
കുവൈത്ത് ഫുട്ബാൾ അസോസിയേഷനുമായി രണ്ടുവർഷത്തെ കരാറാണ് റോമിയോ ജൊസാക് ഒപ്പിട്ടത്. രാജ്യത്തിെൻറ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അദ്ദേഹം പരിശീലിപ്പിക്കും. 45കാരനായ ജൊസാകിെൻറ തന്ത്രങ്ങളും സാേങ്കതികത്തികവും ഇനി കുവൈത്തിന് വഴികാട്ടും. രണ്ട് വർഷത്തെ കായിക വിലക്കിന് ശേഷം അന്താരാഷ്ട്ര മത്സര രംഗത്തേക്ക് വന്ന കുവൈത്ത് ടീം പുതിയ ഉയരങ്ങൾ തേടുകയാണ്. ആഗസ്റ്റിൽ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ജർമനിയിലെ മ്യൂണിച്ചിൽ ടീം പരിശീലന ക്യാമ്പിൽ പെങ്കടുക്കും.
2020ൽ നടക്കുന്ന ഒളിമ്പിക്സിന് ടീമിന് യോഗ്യത നേടിക്കൊടുക്കുകയാണ് ആദ്യ കടമ്പ. യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഏതാനും സൗഹൃദ മത്സരങ്ങളും കുവൈത്ത് കളിക്കും. രണ്ടു സൗഹൃദ മത്സരങ്ങളാണ് ഇതിനകം നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് ഒക്ടോബർ 15ന് ലോകകപ്പ് ടീമായ ആസ്ട്രേലിയയുമായാണ്. രണ്ടാമത്തേത് അധികൃതർ പ്രഖ്യാപിച്ചട്ടില്ല. ചർച്ചകൾ നടക്കുന്നേയുള്ളൂ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.