കുവൈത്ത് സിറ്റി: അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ പി.ടി.എ ആഭിമുഖ്യത്തിൽ മദ്റസത്തുൽ തൗഹീദ് ഹവല്ലിയിൽ ഇഫ്താർ സമ്മേളനം സംഘടിപ്പിച്ചു. രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു. സിഫ്രാൻ അൽശുറൈ ഖിറാഅത്ത് നടത്തി. പി.ടി.എ പ്രസിഡന്റ് വി.കെ. ശിഹാബ് അധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ദുൽ അസീസ് മാറ്റുവയിൽ സ്വാഗതം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. ഫൈസൽ മഞ്ചേരി ഇഫ്താർ സന്ദേശം നൽകി. ഓൺലൈൻ പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായ മഖ്ബൂല ബീവി, റസിയ നിസാർ , സജ്ന ശിഹാബ്, ഷെഹന സഫ്വാൻ എന്നിവർക്കുള്ള സമ്മാനങ്ങൾ ആക്ടിങ് പ്രിൻസിപ്പലും ഐവ പ്രസിഡന്റുമായ ജസീറ ആസിഫും ഐവ സെക്രട്ടറി ബിനീഷ റസാക്കും കൈമാറി. എട്ട് ആഴ്ചകളിൽ പ്രഭാഷണം നിർവഹിച്ച സക്കീർ ഹുസൈൻ തുവ്വൂരിന് വി.കെ. ശിഹാബ് ആദരം നൽകി.
ഹെവൻസ് സ്കീമിൽ ഖത്മുൽ ഖുർആൻ പൂർത്തിയാക്കിയ സിഫ്രാൻ അൽശുറൈമിനും ഫാരിസ് മുഹമ്മദ് ജസീറിനും മുഹമ്മദ് നദീർ മൗലവി ഉപഹാരങ്ങൾ കൈമാറി. കെ.ഐ.ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ. റഷീദ്, ഇഫ്താർ കൺവീനർ മുഹമ്മദ് ഹാഷിഫ് , ഫർവാനിയ മദ്റസ പി.ടി.എ സെക്രട്ടറി ഷാനിജ്, എജുക്കേഷൻ കൺവീനർ ഇസ്മാഈൽ വി.എം, പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി എന്നിവർ സംബന്ധിച്ചു. ആസിഫ് ഖാലിദ് , ആസിഫ് പാലക്കൽ, മുഹമ്മദ് അസ്ലം,പി.ടി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പി.ടി.എ സെക്രട്ടറി ഷംനാദ് ഷാഹുൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.