കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സർഗലയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘മതം, മാനവികത, ജനാധിപത്യം’ എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
കെ.ഐ.സി കേന്ദ്ര സർഗലയ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, മഹബൂല മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകന്നൂർ എന്നിവർ ആശംസകൾ നേർന്നു.
മേഖല പ്രതിനിധികളായ അബ്ദുൽ റഹീം ഹസനി, ഹബീബ് കയ്യം, റിയാസ് ചെറുവത്തൂർ, റാഷിദ് ചീക്കോട്, ജലീൽ കണ്ണങ്കര, മിസ്ഹബ് തലയില്ലത്ത്, അജ്മൽ പുഴക്കാട്ടിരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
അസഹിഷ്ണുത നിറഞ്ഞാടുന്ന കാലത്ത് മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്ന മാനവികതയുടെ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ശിഹാബ് മാസ്റ്റർ നീലഗിരി മോഡറേറ്ററായി. ഇസ്മായിൽ ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. സർഗലയ കൺവീനർ ഇസ്മായിൽ വള്ളിയോത്ത് സ്വാഗതവും കബീർ ഖൈത്താൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.