കു​വൈ​ത്ത് സി​റ്റി: ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും അം​ബാ​സ​ഡ​ർ​മാ​രെ കൈ​മാ​റു​ന്ന​തി​നു​മു​ള്ള സൗ​ദി-​ഇ​റാ​ൻ ക​രാ​റി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ച​ർ​ച്ച​ക്കു മു​ൻ​കൈ​യെ​ടു​ത്ത ചൈ​ന, ഒ​മാ​ൻ, ഇ​റാ​ഖ് ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യു​ടെ​യും സ്ഥി​ര​ത​യു​ടെ​യും തൂ​ണു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​ശ്വാ​സം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ക്ക​ൽ സ​ഹാ​യി​ക്കും. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ നീ​ക്കം സം​ഭാ​വ​ന ന​ൽ​കും.

പ​ര​മാ​വ​ധി ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലും എം​ബ​സി​ക​ൾ വീ​ണ്ടും തു​റ​ക്കു​ക, അം​ബാ​സ​ഡ​ർ​മാ​രെ കൈ​മാ​റു​ക, ഒ​പ്പി​ട്ട സ​ഹ​ക​ര​ണ ക​രാ​റു​ക​ൾ സ​ജീ​വ​മാ​ക്കു​ക എ​ന്നീ ക​രാ​റി​ന് കു​വൈ​ത്തി​ന്റെ പി​ന്തു​ണ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​റ​പ്പു​ന​ൽ​കി.

ക്രി​യാ​ത്മ​ക ക​രാ​റി​ലെ​ത്താ​നും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നും മു​ൻ​കൈ​യെ​ടു​ത്ത ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​നെ​യും കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു. സൗ​ദി-​ഇ​റാ​ൻ ആ​ദ്യ ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇ​റാ​ഖും ഒ​മാ​നും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു. 2021ലും 2022​ലും ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ വ​ലി​യ ഗു​ണം ചെ​യ്ത​താ​യും ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Saudi-Iran diplomatic restoration; Kuwait welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.