കുവൈത്ത് സിറ്റി: സ്കൂളുകൾക്ക് ബസ് സൗകര്യത്തിനായി വിദ്യാഭ്യാസ മന്ത്രാലയം നാലു കമ്പനികളുമായി കരാറിലെത്തും.
25 ദശലക്ഷം ദീനാർ ആണ് ഇതിന് ചെലവു കണക്കാക്കുന്നത്.
സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അന്തിമ അംഗീകാരത്തിന് കാത്തിരിക്കുകയാണ്.
380 ബസുകൾ അഹ്മദി വിദ്യാഭ്യാസ ജില്ലക്കും 176 എണ്ണം മുബാറക് അൽ കബീർ, 270 എണ്ണം ജഹ്റ, 100 എണ്ണം കാപിറ്റൽ ഡിസ്ട്രിക്ട്, 155 എണ്ണം ഫർവാനിയ, 125 ബസ് മത വിദ്യാലയങ്ങൾ, 200 എണ്ണം സ്പെഷൽ എജുക്കേഷൻ സ്കൂൾ, 40 ബസ് ജനറൽ സെക്രേട്ടറിയറ്റ് ഫോർ സ്പെഷൽ എജുക്കേഷൻ, 100 ബസ് ഭിന്നശേഷിക്കാർക്ക്, 40 ബസ് ടാലൻറ് ആൻഡ് ക്രിയേറ്റിവിറ്റി സ്കൂൾ എന്നിവക്കാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.