കുവൈത്ത് സിറ്റി: കുവൈത്തിൽ വിദ്യാലയങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച നിർണായക തീരുമാനമുണ്ടാവുമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദ് ആണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.
കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിെൻറ ആദ്യനടപടികൾ ആരംഭിക്കാൻ സമയമായെന്നാണ് വിലയിരുത്തൽ. ഒാൺലൈൻ വിദ്യാഭ്യാസത്തിന് നിരവധി പരിമിതികളുണ്ടെന്ന് അധികൃതർക്ക് ബോധ്യമുണ്ട്. ലോക്ഡൗൺ നീക്കി വിപണി ക്രമേണ തുറന്നുകൊടുത്ത മാതൃകയിൽ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരണമെന്നാണ് നിർദേശം.
മൂന്നുഘട്ടങ്ങളായി ഇതു സാധ്യമാക്കണമെന്ന നിർദേശമാണ് അധികൃതർക്ക് മുന്നിലുള്ളത്.സമീപ ദിവസങ്ങളിൽ കുവൈത്തിൽ പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരുന്നത് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.