കുവൈത്ത് സിറ്റി: സെപ്റ്റംബറിൽ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിെൻറ ഒരുക്കം വിലയിരുത്താൻ വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫിെൻറ നേതൃത്വത്തിൽ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ഒരുക്കങ്ങൾ വിലയിരുത്തി.
മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി അൽ യഅഖൂബിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിവരിച്ചു. വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ക്രമീകരണങ്ങളുണ്ടാകും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി 12നും 15നും ഇടയിൽ വയസ്സ് പ്രായമുള്ളവരുടെ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.
ഫൈസർ വാക്സിനാണ് ഇവർക്കു നൽകുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലാണ് സ്കൂൾ തുറന്ന് ക്ലാസ് ആരംഭിക്കുക. സമീപ ദിവസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞത് അധികൃതരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.