കുവൈത്ത് സിറ്റി: റമദാനിൽ സ്കൂളുകളിൽ വിദ്യാഭ്യാസ മന്ത്രാലയം പുതിയ സമയക്രമം നിശ്ചയിച്ചു. കിന്റർ ഗാർട്ടൻ, എലമെന്ററി ക്ലാസുകൾക്ക് നാലു മണിക്കൂറാകും പഠനസമയം. ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്കും നാലര മണിക്കൂറും പഠനസമയം നിശ്ചയിച്ചു. കിന്റർ ഗാർട്ടൻ വിഭാഗത്തിന് ക്ലാസുകൾ രാവിലെ 9.30ന് ആരംഭിച്ച് ഒരുമണിക്ക് അവസാനിക്കും. എലമെന്ററി വിഭാഗം ക്ലാസുകൾ 9.30 മുതൽ 1.30 വരെയാകും. ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്ക് 9.30ന് ആരംഭിച്ച് രണ്ടു മണിക്ക് അവസാനിക്കും. സ്കൂളുകളോട് സമയക്രമം പാലിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഉണർത്തി.
നേരത്തേ സിവില്‍ സര്‍വിസ് കമീഷന് സര്‍ക്കാര്‍ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും ഫ്ലക്സിബിള്‍ സമയങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജോലിയുടെ സാഹചര്യങ്ങളും സ്വഭാവത്തിനും അനുസൃതമായി ജീവനക്കാര്‍ക്ക് സ്ലോട്ട് തിരഞ്ഞെടുക്കാം. അതേസമയം, റമദാൻ തുടക്കവും മാസപ്പിറവി കാണലും ചർച്ചചെയ്യുന്നതിനായി ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. മാസപ്പിറവി ദൃശ്യമായാൽ 25376934 എന്ന നമ്പറിൽ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും സമിതി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.