കുവൈത്ത് സിറ്റി: രാജ്യത്ത് മാലിന്യം വർധിക്കുന്നതായി അധികൃതര്‍. കഴിഞ്ഞ ദിവസം ഏഴാം റിങ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം, എൻവിറോൺമെന്റ് സെക്യൂരിറ്റി കമ്മിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
മാലിന്യ സംസ്കരണത്തിന് കൂടുതല്‍ ശാസ്ത്രീയ രീതി സ്വീകരിക്കാന്‍ കമ്മിറ്റി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രതിദിനം 7,000 ടൺ ഗാർഹിക മാലിന്യങ്ങളും 12,000 ടൺ മണലുമാണ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നത്. ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കാതെ നൂറുകണക്കിന് മദ്യക്കുപ്പികള്‍ നശിപ്പിച്ചതായി കമ്മിറ്റി കണ്ടെത്തി. ജൈവ, അജൈവ മാലിന്യം കൂടിക്കുഴഞ്ഞ് കിടക്കുകയും അതുവഴി മീഥെയ്ൻ അടക്കമുള്ള വാതകങ്ങള്‍ രൂപപ്പെടുന്നത് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍-സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കമ്മിറ്റി പ്രതിനിധി ഡോ. ഹമദ് അൽ മതർ പറഞ്ഞു. അടിയന്തരമായി മാലിന്യവിഷയത്തില്‍ ഇടപെടാന്‍ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.