മസ്കത്ത്: രാജ്യത്ത് മൂന്നുവർഷത്തേക്ക് കടൽ വെള്ളരി മത്സ്യബന്ധനം, കൈവശംവെക്കൽ, വ്യാപാരം എന്നിവ നിരോധിച്ചു. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽഹബ്സിയാണ് മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിൽപന, വാങ്ങൽ, സംഭരിക്കൽ, കയറ്റുമതി തുടങ്ങിയവ വ്യാപാരത്തിന്റെ പരിധിയിൽവരും. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.