കുവൈത്ത് സിറ്റി: കുവൈത്തിൽ ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് നൽകുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്ന് ആരോഗ്യപ്രവർത്തകർ.രണ്ടാം ഡോസ് അനിയന്ത്രിതമായി നീളുന്നത് വീണ്ടും വൈറസ് ബാധിക്കാൻ കാരണമാകുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മൂന്നുമാസത്തെ ഇടവേളയിലാണ് ആസ്ട്രസെനക വാക്സിൻ രണ്ട് ഡോസ് നൽകുന്നത്. നിലവിൽ ഇൗ കാലപരിധി കഴിഞ്ഞ നിരവധി പേർ ഉള്ളതായും ഇവരിൽ ചിലർക്ക് കോവിഡ് ബാധിച്ചതായും ചൂണ്ടിക്കാട്ടുന്നു. ആദ്യ ഡോസ് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ലെന്നിരിക്കെ രണ്ടാം ഡോസ് നിശ്ചിതസമയത്തിനകം നൽകാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.
കാലതാമസം അനിയന്ത്രിതമായി നീളുന്നത് ആദ്യ ഡോസ് സ്വീകരിച്ചവരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.രണ്ട് ബാച്ചുകൾക്ക് ശേഷം മൂന്നാം ബാച്ച് വരാൻ വൈകിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യത പരിശോധിക്കുകവരെ ചെയ്തിരുന്നു.
പുതുതായി ഇൗ വാക്സിൻ നൽകുന്നത് നിർത്തിവെച്ചിരുന്നു. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനായി നേരത്തേ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതൽ ആയി സൂക്ഷിച്ചു. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചത്.കഴിഞ്ഞ ആഴ്ച എത്തിയ മൂന്നാം ബാച്ചിെൻറ ലാബ് പരിശോധന പൂർത്തിയായിട്ടില്ല.
കുവൈത്ത് സിറ്റി: ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് വൈകാതെ രണ്ടാം ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ് കാത്തിരിക്കുന്നവരുടെ ആശങ്കയുടെ പശ്ചാത്തലത്തിൽ പ്രാദേശിക വിതരണക്കാരിൽ നിന്നും വാങ്ങിയ ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ ലാബ് പരിശോധന പൂർത്തിയായിട്ടില്ല. രണ്ടാഴ്ചക്കകം പരിശോധന പൂർത്തിയാക്കി വിതരണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. അതിനിടെ അടുത്ത ബാച്ച് ജൂണിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇറക്കുമതി വേഗത്തിലാക്കാൻ അധികൃതർ പദ്ധതി തയാറാക്കിയിട്ടുണ്ട്.ആരോഗ്യ മന്ത്രാലയം എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ കാരണമാണ് വൈകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.