കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യദാതാക്കളായ മെഡക്സ് മെഡിക്കൽ കെയർ ഐ.എസ്.ഒ സ്റ്റാൻഡേഡ് സർട്ടിഫിക്കറ്റ് നിലനിർത്തി. ആശുപത്രിയിൽ ഇതിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ മെഡക്സ് ഡോക്ടർമാരും ജീവനക്കാരും ആഘോഷമാക്കി. ചടങ്ങിൽ ‘ട്യൂട്ടിസ്’ ഓപറേഷൻ മാനേജർ ദുപാരീ ദാസിൽനിന്നും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലിയും ജീവനക്കാരും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
മെഡിക്കൽ സെന്ററുകളിൽ ഐ.എസ്.ഒ പോലെയുള്ള സർട്ടിഫിക്കറ്റുകളുടെ ആവശ്യകതയെക്കുറിച്ച് ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദലി ഉണർത്തി.മെഡക്സ് മെഡിക്കൽ കെയറിൽ ഐ.എസ്.ഒ സ്റ്റാൻഡേഡ് നിലനിർത്താൻ പരിശ്രമിച്ച ഓപറേഷൻ മാനേജർ ഷഫീക് ഫാസിൽ, എച്ച്.ആർ മാനേജർ നൗഷാദ് പാണയത്തിൽ, നഴ്സിങ് സൂപ്രണ്ട് അക്യുഫ് ലാൽ, മറ്റു ജീവനക്കാർ എന്നിവരെ അദ്ദേഹം അനുമോദിച്ചു.
ആരോഗ്യസേവനത്തിൽ ചുരുങ്ങിയ കാലയളവിൽ സ്വദേശികളിലും വിദേശികളിലും ഒരേപോലെ ശ്രദ്ധ പിടിച്ചുപറ്റിയ മെഡക്സ് മെഡിക്കൽ കെയറിൽ എല്ലാ വിഭാഗ സേവനങ്ങളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.