കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് കോസ്വേയിൽ നടത്തിയ പരിശോധനയിൽ വിവിധ സുരക്ഷ, ട്രാഫിക് നിയലംഘനങ്ങൾ കണ്ടെത്തി.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കും പൊലീസും വ്യത്യസ്ത ട്രാഫിക് നിയമലംഘനങ്ങൾക്ക് 605 നോട്ടീസ് നൽകി. 23 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
പിടികിട്ടാനുള്ള നാലു വാഹനങ്ങൾ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാതെ വാഹനം കൈകാര്യം ചെയ്ത അഞ്ചു പേരെ ജുവനൈൽ പ്രൊട്ടക്ഷനിലേക്ക് മാറ്റി. ഒരു പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു.
നിയമവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. സുരക്ഷാ ശ്രമങ്ങളെ പിന്തുണക്കാനും ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. രാജ്യത്തുടനീളം വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹവല്ലിയില്‍ നടന്ന പരിശോധനയിൽ 1,141 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുകയും 24 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.