കുവൈത്ത് സിറ്റി: ഏഷ്യൻ ഷൂട്ടിങ് കോൺഫെഡറേഷൻ (എ.എസ്.സി) പ്രസിഡന്റായി ശൈഖ് സൽമാൻ സബാഹ് അൽ സലിം അൽ ഹുമൂദ് അസ്സബാഹിനെ വീണ്ടും തിരഞ്ഞെടുത്തു. വരുന്ന നാല് വർഷത്തേക്കാണ് ചുമതല. പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഏഷ്യൻ അത്ലറ്റുകൾക്ക് ഷൂട്ടിങ്ങിലെ പ്രാദേശിക, അന്തർദേശീയ നേട്ടങ്ങൾക്കായി അവസരങ്ങൾ നൽകാനും കോൺഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്തിൽ നടന്ന എ.എസ്.സി യോഗത്തിൽ ശൈഖ് സൽമാൻ പറഞ്ഞു.
ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ ദേശീയ ഫെഡറേഷനുകൾക്ക് സാങ്കേതികവും ലോജിസ്റ്റിക് പിന്തുണയും നൽകുന്നതോടൊപ്പം, കായികരംഗത്തെ കഴിവുകൾ വർധിപ്പിക്കാനായി കോച്ചുമാർക്കും ജീവനക്കാർക്കും റഫറിമാർക്കും പരിശീലന കോഴ്സുകളും ക്യാമ്പുകളും എ.എസ്.സി സംഘടിപ്പിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏഷ്യയിൽ ഷൂട്ടിങ്ങിന് പ്രചാരം വർധിച്ചുവരുകയാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.