കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നാ മധേയത്തിലുള്ള എട്ടാമത് അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച തുടക്കമാവും. 42 വിദേശരാജ്യങ്ങളിൽനിന്നുള്ള 420ലേറെ ഷൂട്ടർമാർ പങ്കാളികളാവുമെന്ന് കുവൈത്ത് ആൻഡ് അറബ് ഷൂട്ടിങ് ഫെഡറേഷൻ മേധാവി ദുവൈജ് അൽ ഉതൈബി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിലാണ് മത്സരം. അന്താരാഷ്ട്ര ഷൂട്ടിങ് കലണ്ടറിലെ പ്രധാന ടൂർണമെൻറുകളിലൊന്നാണ് കുവൈത്ത് അമീർ ഷൂട്ടിങ് ചാമ്പ്യൻഷിപ്. മത്സരാർഥികളെയും അന്താരാഷ്ട്ര പ്രതിനിധികളെയും സ്വാഗതം ചെയ്യാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഷൂട്ടിങ് ക്ലബ് സെക്രട്ടറി ജനറൽ ഉബൈദ് അൽ ഉസൈമി പറഞ്ഞു. ആഫ്രിക്കൻ ഷൂട്ടിങ് ഫെഡറേഷൻ ഹാസിം അൽ ഹുസ്നിയും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.