കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന ഒമ്പതാമത് കണിയാപുരം മെമ്മോറിയൽ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം' പോസ്റ്റർ ബി.ഇ.സി ജനറൽ മാനേജർ മാത്യു വർഗീസ് പ്രകാശനം ചെയ്തു.
ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ബി.ഇ.സി റിട്ടെയിൽ സെയിൽസ് ഹെഡ് രാംദാസ് നായർ, കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രവീൺ നന്തിലത്ത് തുടങ്ങിയവർ സംബന്ധിച്ചു. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി നടത്തിവരുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മാർച്ച് 29, 30, 31 തീയതികളിൽ നടക്കും. ഗൾഫിലും നാട്ടിലും നിർമിച്ച തിരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മാറ്റുരക്കും.
ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സിനിമ, തിയറ്റർ അഭിനേത്രി സജിത മഠത്തിൽ, ഫിലിം എഡിറ്റർ വി. വേണുഗോപാൽ എന്നിവർ അടങ്ങിയ ജൂറിയാണ് ഹ്രസ്വചിത്രങ്ങൾ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.