കുവൈത്ത് സിറ്റി: യൂനിവേഴ്സിറ്റി ബിരുദം വ്യാജമായി നിർമിച്ച് ആറു വർഷം ഡോക്ടറായി ജോലി ചെയ്തതായി കണ്ടെത്തിയതിനെത്തുടർന്ന് കുവൈത്തി വനിതയെ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കുവൈത്ത് കോടതി ഉത്തരവിട്ടു. 3,00,000 കുവൈത്ത് ദീനാർ പിഴയും വിധിച്ചു.
തൊഴിൽ ചുമതലയുള്ള സംസ്ഥാന ഏജൻസിയായ സിവിൽ സർവിസ് കമീഷനിൽ ഹാജരാക്കിയ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജോലിയിൽനിന്ന് നിയമവിരുദ്ധമായി 1,50,000 ദീനാർ ഇവർ ശമ്പളമായി വാങ്ങിയിരുന്നു.
പാകിസ്താനിൽനിന്ന് യൂനിവേഴ്സിറ്റി ബിരുദം നേടിയെന്നാരോപിച്ച് വ്യാജരേഖ ചമച്ചതിനും ഇവർക്കെതിരെ കേസെടുത്തിരുന്നു. നേരത്തേ, ഇതേ കേസിൽ യുവതിക്ക് ക്രിമിനൽ കോടതി ഏഴു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നിരുന്നാലും, ഒരു അപ്പീൽ കോടതി തടവുശിക്ഷ ശരിവെച്ചില്ല. പകരം ജോലിയിൽനിന്ന് നിയമവിരുദ്ധമായി സമ്പാദിച്ച ശമ്പളത്തിന്റെ ഇരട്ടി തുക പിഴയായി അടക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.