കുവൈത്ത് സിറ്റി: രാജ്യത്തെ എക്കാലത്തെയും പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥ പ്രവാചകനുമായ ഡോ. സാലിഹ് അൽ ഉജൈരി നിര്യാതനായി.
101ാം വയസ്സിലാണ് അന്ത്യം. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഗ്രസ്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. പ്രസിദ്ധമായ ഉജൈരി കലണ്ടറിന്റെ ഉപജ്ഞാതാവാണ്.
ശുവൈഖ് പാർപ്പിട മേഖലയിലെ പരേതനായ ബർജസ് അൽ ബർജസിനെറ ദീവാനിയയിലാണ് അവസാനകാലത്ത് താമസിച്ചിരുന്നത്. കാലാവസ്ഥ മാറ്റങ്ങളെ കുറിച്ചും പെരുന്നാളും നോമ്പും സംബന്ധിച്ചും ഉജൈരിയുടെ പ്രവചനം തെറ്റാറില്ലെന്നാണ് പഴയ ആളുകൾ പറയാറുള്ളത്. അതുകൊണ്ട് തന്നെ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്കിടയിൽ അദ്ദേഹം സുപരിചിതനാണ്.
അവശനിലയിലുണ്ടായിരുന്ന അദ്ദേഹം അവസാനകാലത്ത് കാലാവസ്ഥ പ്രവചനം നടത്താറില്ല. എന്നാൽ, അദ്ദേഹത്തിന്റെ കൃത്യമായ പ്രവചനങ്ങളുടെ ഓർമ ജനമനസ്സുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.