എസ്.എം.സി.എ കുവൈത്ത് ദുക്റാന -സഭാ ദിനാഘോഷത്തിൽ മുഖ്യാതിഥി കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം ദീപം തെളിക്കുന്നു

എസ്.എം.സി.എ കുവൈത്ത് ദുക്റാന -സഭാദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: സിറോ മബാർ കൾച്ചറൽ അസസിയേഷൻ (എസ്.എം.സി.എ) കുവൈത്ത് ദുക്റാന-സഭാദിനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. ആഘോഷപരിപാടികളിൽ കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ. ബിജു പറയന്നിലം മുഖ്യാതിഥി ആയിരുന്നു.

നോർത്തേൻ അറേബ്യൻ എപ്പിസ്‌കോപ്പൽ വികാരി ഫാ. ജോണി ലോണീസ് മഴവച്ചേരിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുനിൽ റാപ്പുഴ അധ്യക്ഷത വഹിച്ചു. അബ്ബാസിയ ഏരിയ സെന്റ് ദാനിയേൽ കമ്പോനി ഇടവക അസിസ്റ്റന്റ് വികാരിയും സിറോ മലബാർ കാറ്റികിസം ഡയറക്ടറുമായ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ , വിമൻസ് വിങ് പ്രസിഡന്റ്‌ ലിറ്റസി സെബാസ്റ്റ്യൻ, എസ്.എം.വൈ.എം പ്രസിഡന്റ്‌ ജിജിൽ മാത്യു, ബാലദീപ്തി ട്രഷർ ബ്ലെസി മാർട്ടിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

എസ്.എം.സി.എ കുവൈത്ത് ദുക്റാന -സഭാ ദിനാഘോഷത്തിൽ അവതരിപ്പിച്ച മാർഗംകളി

എസ്.എം.സി.എ ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി സ്വാഗതവും ട്രഷറർ ജോർജ് തെക്കേൽ നന്ദിയും പറഞ്ഞു. സാൽമിയ സെന്റ് തെരേസ ഇടവക അസിസ്റ്റന്റ് വികാരിയും കുവൈത്ത് സിറോ മലബാർ കാറ്റിക്കിസം ഡയറക്ടറുമായ ഫാ. ജോൺസൻ നെടുമ്പുറത്തും സന്നിഹിതനായിരുന്നു.

കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ്‌ ഓഡേറ്റിൽ, ആർട്സ് കൺവീനർ സന്തോഷ്‌ ജോസഫ്, സോഷ്യൽ കൺവീനർ സന്തോഷ്‌ കുര്യൻ, മീഡിയ ആക്ടിങ് കോഓഡിനേറ്റർ സി.ഡി ബിജു എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. കുട്ടികളും മുതിർന്നവരും അടക്കം 200 ൽ അധികം കലാകാരന്മാരും കലാകാരികളും വൈവിധ്യമാർന്ന കലാപരിപാടികളും അവതരിപ്പിച്ചു. നേഹ ജയ്മോൻ, മിലിയ രാജേഷ് എന്നിവർ അവതാരകരായി.

Tags:    
News Summary - SMCA Kuwait Duqrana -celebrated Church Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.