കുവൈത്ത് സിറ്റി: അബ്ബാസിയ സ്നേഹതീരം കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ജിജി വടശ്ശേരിക്കര, ജനറൽ കൺവീനർ ജീമോൻ ചാക്കോളമണ്ണിൽ, സെക്രട്ടറി സൂരജ് പി. സുകുമാരൻ, ട്രഷറർ ഷിബു കുമ്പഴ, വനിതാവേദി പ്രസിഡന്റ് ജിഷ സനീഷ് എന്നിവർ സംസാരിച്ചു.
ബൈജു ആലുവ, ഷിബിൻ പുനലൂർ, അഭിലാഷ് ആറന്മുള, ജിബിൻ പൗലോസ്, സുഷ ദീപു, ജിസ്മി എൽദോസ്, ജീന സാറ, ജെറിൻ തോമസ് മാത്യു, ജോന, ആൻ തങ്കം, റിയോന ബൈജു ജോസഫ്, നിരഞ്ജന സൂരജ്, അൽവിന ഡാനിയേൽ, അവന്തിക അജീഷ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. റിതം ഓർക്കസ്ട്രയുടെ ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.