കുവൈത്ത് സിറ്റി: ശിഫാ അൽജസീറ സോക്കർ കേരള എഫ്.സി കെഫാക്കുമായി സഹകരിച്ചു നടത്തിയ ‘സോക്കർ ഫെസ്റ്റ് - 2023’ ൽ മാക്ക് കുവൈത്ത് ജേതാക്കളായി. പെനാൽറ്റിയിലൂടെ പൊരുതിക്കളിച്ച സെഗ്യൂറോ കേരള ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. ബ്ലാസ്റ്റേഴ്സ് കേരള മൂന്നാംസ്ഥാനം നേടി. ചാമ്പ്യൻസ് എഫ്.സി ഫെയർ പ്ലെ അവാർഡ് നേടി.
ടൂർണമെന്റിലെ മികച്ച താരമായി സിബിൻ (ചലഞ്ചേഴ്സ്), ഡിഫണ്ടറായി മൻസൂർ (മാക്), ഗോൾകീപ്പറായി ദാസ് (ചലഞ്ചേഴ്സ്), എമെർജിങ് പ്ലെയറായി അമൻ (ഫ്ലൈറ്റേർസ്) എന്നിവരെ തിരഞ്ഞെടുത്തു. രാഹുൽ (മാക്) ആണ് ടോപ് സ്കോറർ.
ജേതാക്കൾക്കായുള്ള സമ്മാനങ്ങൾ ശിഫാ അൽജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ മുസ്ലിയാരകത്ത്, ലൂസിയ വില്യംസ് (ഡെപ്യൂട്ടി ജനറൽ മേനേജർ അൽ നാഹിൽ ഇന്റർ നാഷനൽ ക്ലിനിക് ശിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്), റിക്സി വില്ല്യംസ്, സമീർ, മുഹമ്മദ് അമീൻ, ഫെബിൻ കെ മാത്യു, ഷെറിൻ കുര്യാക്കോസ്, സലിം, സിദ്ദീഖ്, ഹാരിസ്, കെഫാക്ക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി എന്നിവർ വിതരണം ചെയ്തു. ടൂർണമെന്റിന് ബിജു ജോണി, സോബി ചാപ്പാല, സക്കീർ വട്ടപ്പാടം, അനീഷ് കാവാലം, ജോർജ് ബിനോയ്, എം.സി ജിജോ, മനോജ്, ഹനീഫ, ഡൊമിനിക്, മുഹമ്മദ് ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.