കുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിൽ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. നിരവധി ആളുകൾ സുരക്ഷ ഉദ്യോഗസ്ഥർക്ക് ചുറ്റും ഒത്തുകൂടുന്നതും വായുവിൽ വെടിയുതിർക്കുന്നതുമായ വിഡിയോ ക്ലിപ്പിലാണ് ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയത്. ഈ ദൃശ്യം 2018ൽ അശ്രദ്ധനായ ഒരാളുടെ അറസ്റ്റിനിടെയുള്ളതാണെന്നും പുതിയ സംഭവമല്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആ സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതാണെന്നും വ്യക്തമാക്കി. സംഭവങ്ങളിൽ കൃത്യത അന്വേഷിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി. പുതിയത് എന്ന നിലയിൽ 2018ലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.