കുവൈത്ത് സിറ്റി: സൗഹൃദവേദി ഫർവാനിയ ഇഫ്താർ സംഗമം ഫർവാനിയ ഐഡിയൽ ഹാളിൽ നടന്നു. സൗഹൃദവേദി പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. അൻവർ സഈദ് റമദാൻ സന്ദേശം നൽകി. പരസ്പരം അറിയുകയാണ് അകലം കുറക്കാനുള്ള വഴി. ഉള്ളറിഞ്ഞ് അടുത്ത് നിൽക്കുന്നവർക്കിടയിൽ വെറുപ്പിന്റെ വ്യാപാരികൾക്ക് ഇടംലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ മതങ്ങളുടെയും വിശ്വാസ-ആചാരാനുഷ്ഠാന കാര്യങ്ങളെക്കുറിച്ച് സാമാന്യമെങ്കിലും അവരും മറ്റുള്ളവരും മനസ്സിലാക്കണം. ഇതിലൂടെ മാത്രമേ സൗഹൃദം വളർത്തിയെടുക്കാനാവൂവെന്നും പ്രസംഗകനും സാമൂഹികപ്രവർത്തകനുമായ അദ്ദേഹം ഓർമപ്പെടുത്തി. സുൽഫ മറിയം ഖുർആനിൽനിന്ന് അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ യു. അഷ്റഫ് സ്വാഗതവും കെ.ഐ.ജി ഏരിയ വൈസ് പ്രസിഡന്റ് ഷാനവാസ് തോപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.