കുവൈത്ത് സിറ്റി: : ഭിന്നശേഷിക്കാരുടെ വൈദഗ്ധ്യം കണ്ടെത്തുന്നതിനും കായിക മികവിലൂടെ ഉയർത്തിക്കൊണ്ടുവരുന്നതിനും സ്പെഷൽ ഒളിമ്പിക്സ് കമ്മിറ്റി പ്രത്യേക മത്സരം സംഘടിപ്പിച്ചു. ജൂണിൽ ജർമനിയിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് ലോക ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായാണ് മത്സരമെന്ന് കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് ഡെപ്യൂട്ടി ചീഫ് ഹുദ അൽ ഖൽദി പറഞ്ഞു.
അസാധാരണ പ്രതിഭകളെ കണ്ടെത്താനുള്ള അവസരമായി ഇതിനെ കാണുന്നതായും ഇത്തരം ഇവന്റുകളിൽ പങ്കെടുക്കുന്നവർക്ക് വലിയ മത്സരങ്ങൾക്ക് തയാറെടുക്കുന്നതിന് സഹായകമാകുമെന്നും മധ്യ, വടക്കൻ ആഫ്രിക്കൻ മേഖലയുടെ വേൾഡ് സ്പെഷൽ ഒളിമ്പിക്സ് വക്താവ് മറിയം തിയാബ് പറഞ്ഞു. തൈക്വാൻഡോയിൽ ബ്ലൂ ബെൽറ്റ് നേടിയ കുവൈത്തിലെ ആദ്യ ഭിന്നശേഷി വനിതയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.