കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ടു മാസമായി ഇഖാമയോ പാസ്പോർട്ടോ ഭക്ഷണമോ ഇല്ലാതെ ഫർവാനിയയിൽ വെൽഫെയർ കേരള കുവൈത്ത് പ്രവർത്തകരുടെ സംരക്ഷണത്തിൽ കഴിഞ്ഞ റഹീമയും കുഞ്ഞും കഴിഞ്ഞദിവസം ശ്രീലങ്കയിലേക്ക് തിരിച്ചു.
കുവൈത്തിൽ വെച്ച് കല്യാണം കഴിച്ച ഇന്ത്യക്കാരനായ ഭർത്താവിനെ പൊലീസ് പിടിച്ച് നാട്ടിലയച്ചത് കാരണം ഇഖാമയോ ആവശ്യമായ രേഖകളോ കുഞ്ഞിെൻറ പാസ്പോർട്ടോ ഇല്ലാതെ പെട്ടുപോയതാണ് ഇവർ. പ്രസവിച്ച ആദ്യമാസം തന്നെ നിർധന യുവതിയുടെ ഭർത്താവ് പൊലീസ് പിടിയിലകപ്പെടുകയായിരുന്നു. വെൽഫെയർ ജനസേവന കൺവീനർ നാസർ ഇല്ലത്തിെൻറയും ഹഫീസ് മുഹമ്മദ് തുടങ്ങി ഫർവാനിയയിലെ മുഴുവൻ വെൽഫെയർ പ്രവർത്തകരുടെയും നിരന്തര ഇടപെടലാണ് തുണയായത്. എട്ടു മാസത്തോളം അവർക്ക് ഭക്ഷണം നൽകാനും ഡി.എൻ.എ പരിശോധനയടക്കുള്ള കടമ്പകളിലൂടെ യാത്രാരേഖകൾ തയാറാക്കാനും സാമ്പത്തികമായി സഹായം നൽകിയ എല്ലാവർക്കും വെൽഫെയർ പ്രവർത്തകർ നന്ദി അറിയിച്ചു. വനിത ജനസേവന കൺവീനർ ഖമറുന്നിസയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പിൽ വെൽഫെയർ സഹോദരങ്ങളുടെ സമ്മാനമായി ഒരു ഡ്രാഫ്റ്റും അവർക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.