കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക കുവൈത്തിൽ സ്ഥാപിതമായതിന്റെ 18ാം വാർഷികവും 2024ലെ കലണ്ടർ പ്രകാശനവും നടത്തി. നാഷനൽ ഇവാഞ്ചലിക്കൽ സെക്രട്ടറി റോയി കെ. യോഹന്നാൻ യോഗം ഉദ്ഘാടനം ചെയ്തു. ആത്മീയ ചൈതന്യത്തിന്റെ സ്രോതസ്സായി ഇടവക എന്നും തലയുയർത്തി നിൽക്കട്ടെ എന്ന് അദ്ദേഹം ഉണർത്തി. ഇടവക വികാരി ഫാദർ സിജിൽ ജോസ് വിലങ്ങൻപാറ അധ്യക്ഷത വഹിച്ചു. വേദനിക്കുന്നവന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അവർക്കു വേണ്ട കൈത്താങ്ങ് നൽകാൻ ഇടവകക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
കുർബാനക്ക് ഫാദർ എബ്രഹാം തേക്കാട്ടിൽ നേതൃത്വം നൽകി. ഇടവക സെക്രട്ടറി സുനിൽ ജോസഫ് സ്വാഗതവും, ട്രസ്റ്റീ ചെസ്സി ചെറിയാൻ നന്ദിയും പറഞ്ഞു. കൺവീനർ സിനു ചെറിയാൻ, സൺഡേ സ്കൂൾ സെക്രട്ടറി ഷെറിൻ ഷില്ലു തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസ ലോകത്ത് 25 വർഷം പൂർത്തിയായവരെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കമ്മിറ്റി അംഗങ്ങളായ മാത്യു എബ്രഹാം, സാജൻ മാത്യു, അനീഷ് തോമസ്, സോണി ജോയ്, ടോമി തോമസ്, റോബി തോമസ്, റോജിഷ് സ്കറിയ, സിഞ്ചു രാജു, ഡോണ ജോസഫ്, ഫിലിപ് സ്കറിയ, റിന്റോ എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.