കുവൈത്ത് സിറ്റി: രാജ്യത്ത് അഞ്ച് ലക്ഷം സ്മാര്‍ട്ട് മീറ്ററുകൾക്ക് ടെൻഡര്‍ അനുമതി നല്കി ഓഡിറ്റ് ബ്യൂറോ. വൈദ്യുതി-ജല മീറ്ററുകൾ സ്മാർട്ട് ആക്കുന്ന രണ്ടാംഘട്ട പദ്ധതി ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനുമതി. രാജ്യത്തെ മെക്കാനിക്കൽ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി 2021 ലാണ് ആരംഭിച്ചത്.വൈദ്യുതി ദുരുപയോഗം കുറക്കുന്നതിനൊപ്പം വൈദ്യുതി ചാർജ് യഥാസമയം ലഭ്യമാകാനും പദ്ധതി സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യുതി വിതരണവും ജലവിതരണവും പൂർണമായി ഡിജിറ്റലൈസ് ആകുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കുന്നതോടെ കൺട്രോൾ ആൻഡ് മെയിന്റനൻസ് ടീമിന് നേരിട്ട് അലർട്ടുകൾ സ്വീകരിക്കാന്‍ കഴിയും. അതോടൊപ്പം ഉപഭോക്താവിന് ഉപയോഗിക്കുന്ന ഊർജം, സമയം, ഉപയോഗിക്കുന്ന ഊർജത്തിന്റെ ചാർജ് എന്നിവ മനസ്സിലാക്കാനും കഴിയും.
വിദൂരമായി വൈദ്യുതി കണക്ട് ചെയ്യാനോ വിച്ഛേദിക്കാനോ സ്മാര്‍ട്ട് മീറ്ററിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.