വിവാഹമോചന കേസുകളുടെ എണ്ണം വർധിക്കുന്നതായി സ്​ഥിതി വിവരകേന്ദ്രം

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന വി​വാ​​ഹ​മോ​ച​ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ദേ​ശീ​യ സ്​​ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ (എ​ൻ.​സി.​എ​സ്.​ഐ) റി​പ്പോ​ർ​ട്ട്.

പ്ര​തി​ദി​നം 10 വി​വാ​ഹ​മോ​ച​ന കേ​സു​ക​ൾ എ​ന്ന നി​ര​ക്കി​ലാ​ണ്​ ഇ​തെ​ന്ന്​ എ​ൻ.​സി.​എ​സ്.​ഐ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 3,837 വി​വാ​ഹ​മോ​ച​ന കേ​സു​ക​ളാ​ണ്​ ഫ​യ​ൽ ചെ​യ്ത​ത്. 2020നേ​ക്കാ​ൾ 12ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. 2020ൽ 3,426 ​ആ​യി​രു​ന്നു വി​വാ​ഹ​മോ​ച​ന കേ​സു​ക​ളു​ടെ എ​ണ്ണം.

2021ൽ ​ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റാ​യ മ​സ്ക​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​വാ​ഹ​മോ​ച​ന കേ​സു​ക​ളു​ണ്ടാ​യ​ത്​; 796. തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ 672 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഏ​റ്റ​വും കു​റ​വ് (18) എന്നും ദേ​ശീ​യ സ്​​ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ (എ​ൻ.​സി.​എ​സ്.​ഐ) റി​പ്പോ​ർ​ട്ട് പറയുന്നു.

Tags:    
News Summary - Status Information Center reports that the number of divorce cases is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.