കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യുവജനപ്രസ്ഥാന യൂനിറ്റുകളെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിച്ചു. ‘പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുക’എന്ന വിഷയത്തെ ആസ്പദമാക്കി മഹാ ഇടവക സഹവികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ ക്ലാസ് എടുത്തു. മഹാ ഇടവക വികാരിയും യുവജന പ്രസ്ഥാനം യൂനിറ്റ് പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ അധ്യക്ഷത വഹിച്ചു.
മഹാ ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വറുഗീസ്, മഹാ ഇടവക യുവജന പ്രസ്ഥാനം യൂനിറ്റ് ലേ-വൈസ് പ്രസിഡന്റ് മനോജ് പി. ഏബ്രഹാം, സെക്രട്ടറി ജോമോൻ ജോർജ്ജ്, സെന്റ് തോമസ് പഴയ പള്ളി യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി. ബിജു, സെന്റ് ബേസിൽ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ജിനു എബ്രഹാം, സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് എബി കടമ്പനാട് എന്നിവർ സന്നിഹിതരായി.
മഹാ ഇടവകയുടെ പുതിയ സഹവികാരിയായി നിയമിതനായ ഫാ. ഡോ. ബിജു പാറയ്ക്കൽ, അവയവദാനം ചെയ്ത ഷിജോ പാപ്പച്ചൻ, വേദപഠന പദ്ധതി വിജയികൾ എന്നിവരെ ആദരിച്ചു. കാലാവധി പൂർത്തിയാക്കിയ യുവജനപ്രസ്ഥാന അംഗങ്ങൾക്ക് മംഗളപത്രം സമർപ്പിച്ചു. കൺവീനർ ബിബിൻ വർഗീസ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി ജോമോൻ ജോർജ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.