കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. വേനല്‍ക്കാലം അവസാന ഘട്ടത്തിലൂടെയാണ് പോകുന്നത്. രാജ്യത്ത് നിലവിൽ 44-48 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. ഈയാഴ്ചയോടെ ചൂടുള്ള കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ 40-42 ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ കാലാവസഥ പുതിയഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും താപനില കുറയുമെന്നും നേരത്തെ അൽ ഉജൈരി സയന്റിഫിക് സെന്ററും അറിയിച്ചിരുന്നു. ഘട്ടംഘട്ടമായായിരിക്കും താപനിലയില്‍ മാറ്റമുണ്ടാവുക. സെപ്റ്റംബറിൽ അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടില്ല. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പുകാലം ആരംഭിക്കും. നവംബർ പകുതിയോടെ ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചുതുടങ്ങും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് രാജ്യം പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.