കുവൈത്ത് സിറ്റി: നന്മയുടെ പൂമരമായ ടൊയോട്ട സണ്ണിച്ചായന് മലയാളി സമൂഹം നൽകിയ ഒരുമയുടെ ശ്രദ്ധാഞ്ജലി ഹൃദ്യമായി. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് വിവിധ സംഘടനാ നേതാക്കൾ ഒരു വേദിയിൽ ഒരുമിച്ചപ്പോൾ മികച്ച മാതൃകയാണ് സൃഷ്ടിക്കപ്പെട്ടത്. നേരത്തേ വ്യത്യസ്ത സ്ഥലത്ത് നിശ്ചയിച്ചിരുന്ന
പരിപാടികൾ ഒരുമിച്ച് നടത്തുകയായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുശോചന യോഗത്തിന് കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. സാം പൈനുംമൂട് അനുശോചന പ്രമേയം അവതരിപ്പിച്ചു.
വിവിധ സംഘടനാ നേതാക്കൾ സണ്ണിച്ചായെൻറ വിയോഗത്തിൽ അനുശോചനമറിയിച്ച് സംസാരിച്ചു. പുരസ്കാരങ്ങൾക്കായി സാമൂഹിക സേവനം നടത്താത്ത, അംഗീകാരങ്ങൾ ആഗ്രഹിക്കാത്ത മനുഷ്യസ്നേഹിയായിരുന്നു സണ്ണിച്ചയാനെന്നും, മാറി വരുന്ന കേന്ദ്ര സർക്കാറുകൾ സണ്ണിച്ചായന് വേണ്ട അംഗീകാരങ്ങൾ നൽകാൻ ശ്രമിച്ചിട്ടില്ലെന്നും അനുശോചന പ്രസംഗത്തിൽ നേതാക്കൾ പറഞ്ഞു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, സാമൂഹിക പ്രവർത്തകരായ ജോൺ മാത്യു, ആർ.സി. സുരേഷ്, എം.എ. ഹിലാൽ, ജോയ് മുണ്ടക്കാട്ട്, ജേക്കബ്ബ്, വിവിധ സംഘടനാ നേതാക്കളായ സുഗതകുമാർ, സഗീർ തൃക്കരിപ്പൂർ, രഘുനാഥൻ നായർ, ടി.വി. ഹിക്മത്, മാർക്കോസ് വില്ല്യംസ്, ഡോ. അമീർ, സാം അടപ്പനംകണ്ടത്തിൽ, മാമ്മൻ, രാജു സക്കറിയ, ചെസിൽ, ബാബുജി, ഷറഫുദീൻ കണ്ണോത്ത്, അഭി, രാജേഷ് സാഗർ, വർഗ്ഗീസ്,ജ്യോതിദാസ്, ചാക്കോ ജോർജ്ജ്കുട്ടി, അയൂബ്, അൻവർ സഇൗദ് എന്നിവർ സംസാരിച്ചു. സജി തോമസ് മാത്യു നന്ദി പറഞ്ഞു. ഇറാഖ് അധിനിവേശ കാലത്ത് കഷ്ടതയനുഭവിച്ച ഇന്ത്യൻ സമൂഹത്തെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നയാളാണ് കഴിഞ്ഞദിവസം അന്തരിച്ച ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന എം. മാത്യുസ്. സംസ്ഥാനത്തിെൻറ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങുകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.