കു​വൈ​ത്ത് ആ​കാ​ശ​ത്ത് സൂ​പ്പ​ർ ബ്ല​ഡ് മൂ​ൺ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​കാ​ശ​ത്ത് സൂ​പ്പ​ർ ബ്ല​ഡ് മൂ​ൺ ദൃ​ശ്യ​മാ​യി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3:14 ന് ​ദൃ​ശ്യ​മാ​യ ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ആ​കാ​ശ​ത്ത് ചാ​ന്ദ്ര​വി​സ്മ​യം തീ​ർ​ത്ത് ബ്ല​ഡ് മൂ​ൺ ദൃ​ശ്യ​മാ​യ​ത്. സാ​ധാ​ര​ണ​യി​ലും ക​വി​ഞ്ഞ് വ​ലു​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലും ച​ന്ദ്ര​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​താ​ണ് സൂ​പ്പ​ർ​മൂ​ൺ.

ഭൂ​മി​യി​ൽ നി​ന്നു​ള്ള അ​ക​ലം പ​തി​വി​ലും കു​റ​യു​ന്ന​തി​നാ​ലാ​ണി​ത്. ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ ച​ന്ദ്ര​ന്‍ ഭൂ​മി​യോ​ട​ടു​ത്തു വ​രു​മ്പോ​ള്‍ ച​ന്ദ്ര​ന്റെ പ്ര​ഭ​യും വ്യാ​സ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​താ​ണ് ഈ ​പ്ര​തി​ഭാ​സം. ഇ​തി​നൊ​പ്പം ച​ന്ദ്ര​ഗ്ര​ഹ​ണ​വും കൂ​ടി സം​ഭ​വി​ക്കു​ന്ന​തോ​ടെ ച​ന്ദ്ര​ന്‍ ചു​വ​പ്പ് നി​റ​ത്തി​ല്‍ കാ​ണു​ന്ന​തി​നാ​ല്‍ അ​തി​നെ ബ്ല​ഡ് മൂ​ണ്‍ എ​ന്നും വി​ശേ​ഷി​പ്പി​ക്കു​ന്നു. പ്ര​കാ​ശം നി​റ​ഞ്ഞ് അ​സാ​ധാ​ര​ണ വ​ലു​പ്പ​ത്തി​ലാ​കും ഈ ​സ​മ​യ​ത്ത് ച​ന്ദ്ര​ൻ ദൃ​ശ‍്യ​മാ​വു​ക.

Tags:    
News Summary - Super blood moon in Kuwait sky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.