കുവൈത്ത് സിറ്റി: ഫലസ്തീൻ വിഷയത്തിൽ കുവൈത്തിെൻറ നിലപാടിൽ മാറ്റമില്ലെന്ന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹ്.കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതുവരെ കുവൈത്ത് ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ ഉറച്ചുനിൽക്കുമെന്ന് അമീർ വ്യക്തമാക്കി.
കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യിഹുമായി ബയാൻ പാലസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അമീർ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഫലസ്തീൻ കുവൈത്തിനെയും അറബ് മേഖലയെയും സംബന്ധിച്ചു ഇപ്പോഴും പ്രധാന വിഷയമാണെന്ന് പറഞ്ഞ അമീർ ഫലസ്തീൻ സർക്കാറിനും ജനതക്കും സമാധാനവും വിജയവും ആശംസിച്ചു.ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുന്ന കുവൈത്ത് ഭരണാധികാരികളുടെയും ജനങ്ങളുടെയും ശ്രമങ്ങൾക്ക് ഫലസ്തീൻ പ്രധാനമന്ത്രി നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.