കുവൈത്ത് സിറ്റി: കുവൈത്ത് ഫിനാൻസ് ഹൗസിന് 2021ലെ ലോകത്തെ മികച്ച ഇസ്ലാമിക ധനകാര്യ സ്ഥാപനത്തിനുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിെൻറ പുരസ്കാരം ലഭിച്ചു. ഗ്ലോബൽ ഫിനാൻസ് ഗ്രൂപ് എല്ലാ വർഷവും നടത്തുന്ന അവാർഡിെൻറ 14ാമത് എഡിഷനിലാണ് കുവൈത്ത് ഫിനാൻസ് ഹൗസിന് അംഗീകാരം ലഭിച്ചത്. ഇതിന് പുറമെ കെ.എഫ്.എച്ച് തകാഫുൽ കമ്പനി മികച്ച തകാഫുൽ ഇൻഷുറൻസ് കമ്പനിയായും തെരഞ്ഞെടുക്കപ്പെട്ടു. 2019ലും കെ.എഫ്.എച്ച് അംഗീകാരം നേടിയിരുന്നു. ലോകത്തിലെ പ്രമുഖ ബാങ്കർമാർ, വിശകലന വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ എന്നിവരടങ്ങുന്ന പാനൽ ആണ് പുരസ്കാര നിർണയം നടത്തിയത്.
പശ്ചിമേഷ്യയിലെ മികച്ച ഇസ്ലാമിക ധനകാര്യ സ്ഥാപനം, ജി.സി.സിയിലെ 2019ലെ സുരക്ഷിതമായ ഇസ്ലാമിക ധനകാര്യ സ്ഥാപനം എന്നീ പുരസ്കാരങ്ങളും നേരത്തെ കെ.എഫ്.എച്ച് നേടിയിരുന്നു.
സുസ്ഥിരമായ വളർച്ച, വൈവിധ്യമാർന്ന പ്രവർത്തനം, ഉപഭോക്താക്കളുടെ വിശ്വാസം, വിശ്വാസ്യത, മികച്ച ബ്രാൻഡ് വാല്യൂ തുടങ്ങിയവയാണ് കെ.എഫ്.എച്ചിന് അംഗീകാരം നേടിക്കൊടുത്തത്.ജർമനിയിലെ 'യുവർ ഹോം' യൂറോപ്പിലെ മികച്ച ഇസ്ലാമിക ധനകാര്യ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ 1987ലാണ് സ്ഥാപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.